തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ബിനു ഫ്രാൻസിസ് ഓൾ ഇന്ത്യാ സർവീസിലേയ്ക്ക് സെലക്ഷൻ ലഭിച്ചതിനാൽ സ്ഥാനം ഒഴിഞ്ഞ് കോർപ്പറേഷൻ അഡിഷണൽ സെക്രട്ടറിക്ക് ചാർജ്ജ് കൈമാറി.കുടുംബശ്രീ സംസ്ഥാന മിഷനിൽ പ്രോഗ്രാം ഓഫീസറായി ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിക്കുന്ന ജോയിന്റ് ഡയറക്ടർ ജഹാംഗീർ.എസിന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിയായി നിയമിച്ച് അഡിഷണൽ സെക്രട്ടറി എൻ.പി.ലീന ഉത്തരവിറക്കി.