തിരുവനന്തപുരം: വൃദ്ധമാതാക്കളുടെ മാനസികവൃഥ വിദേശത്തുള്ള മക്കൾ മനസിലാക്കുന്നില്ലെന്നും വളർത്ത് മൃഗങ്ങളിലാണ് ഈ മാതാപിതാക്കൾ സന്തോഷം കണ്ടെത്തുന്നതെന്നും ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് ചെയർമാൻ ഡോ.എസ്.ഇരുദയരാജൻ പറഞ്ഞു.മെഡിക്കൽ കോളേജിൽ ആരംഭിച്ച 14-ാമത് ദേശീയ മെഡിക്കൽ വിദ്യാർത്ഥികളുടെ ഗവേഷണ കോൺഫറൻസിൽ "ഓൾഡ് ഏജിംഗ് " എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മെഡിക്കൽ ബിരുദവിദ്യാർത്ഥികൾ,ഡെന്റൽ,നഴ്സ‌ിംഗ്,ഫാർമസി വിദ്യാർത്ഥികൾ,മെഡിക്കൽ ഗവേഷകരും ഉൾപ്പെടെ 300ലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു, ഡീൻ റിസർച്ച് (ആരോഗ്യ ശാസ്ത്ര സർവകലാശാല) ഡോ.കെ.എസ്.ഷാജി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ലിനറ്റ്.ജെ.മോറിസ്,വൈസ് പ്രിൻസിപ്പൽ ഡോ.എസ്.ശ്രീനാഥ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ബി.എസ്.സുനിൽകുമാർ, എസ്.എ.ടി സൂപ്രണ്ട് ഡോ.എസ്.ബിന്ദു, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.യു.അനുജ എന്നിവർ സംസാരിച്ചു.ഇന്ന് സമാപിക്കും.