തിരുവനന്തപുരം: മരുതംകുഴി കേശവപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും ഭാഗവതസ്വാദ്ധ്യായ സമിതിയുടെയും ആഭിമുഖ്യത്തിൽ 17-ാമത് ശ്രീമത് ഭാഗവതസപ്താഹയജ്‌ഞം ആരംഭിച്ചു.13ന് സമാപിക്കും. ശിവഗിരി മഠത്തിലെ സ്വാമി സൂക്ഷ്മാനന്ദ ഉദ്ഘാടനം ചെയ്തു. ചന്ദ്രയാൻ 2 മിഷൻ ഡയറക്ടർ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഭാഗവതസപ്താഹയജ്ഞത്തിൽ മുള്ളിയൂർ പരമേശ്വരൻ നമ്പൂതിരി യജ്ഞാചാര്യനായി.പ്രഭാഷണം നടത്തുന്നത് കല്ലംവള്ളി ജയൻ നമ്പൂതിരിയാണ്.വി.കെ.പ്രശാന്ത് എം.എൽ.എ,സുമി ബാലു,മധുസൂദനൻ നായർ,അഡ്വ. ഗിരികുമാർ,ഒ.പത്മലേഖ,ഡോ.കെ.മുരളീധരൻ നായർ,കേണൽ രാജീവ്‌ മണ്ണാളി (സി.ഇ.ഒ,എസ്.യു.ടി ഹോസ്പിറ്റൽ പട്ടം), റാണി മോഹൻദാസ് (മോഹൻദാസ് ഗ്രൂപ്പ് ഡയറക്ടർ),ക്ഷേത്രത്തിന്റെ ജനറൽ കൺവീനർ എം.അനിൽകുമാർ, സെക്രട്ടറി എസ്. മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു.