ss

ആദ്യ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് അമല പോളും ഭർത്താവ് ജഗദ് ദേശായിയും. ബേബി ഷവർ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകർക്കായി അമല പോൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു . പരമ്പരാഗത സാരിയിൽ അതീവ സുന്ദരിയായി അമലയെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നു. കഴിഞ്ഞ നവംബറിലായിരുന്നു അമലയും ജഗദും തമ്മിലുള്ള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി 4ന് ആണ് താൻ അമ്മയാകാൻ ഒരുങ്ങുന്ന വിശേഷം അമല പോൾ പങ്കുവച്ചത്. അതേസമയം പൃഥ്വിരാജ് നായകനായ ആടുജീവിതം ആണ് അമല പോൾ നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. സൈനു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് അമല കാഴ്ചവച്ചത്.ആദ്യമായാണ് അമല പോൾ ബ്ളെസി- പൃഥ്വിരാജ് ചിത്രത്തിന്റെ ഭാഗമാകുന്നത്.