ss

താൻ ഉപയോഗിച്ച സാരികളുടെ വിൽപ്പനയുമായി പൂർണിമ ഇന്ദ്രജിത്ത്. 40 വർഷം പഴക്കമുള്ള സാരികൾ വരെയാണ് പൂർണിമ വില്‌പനയ്ക്ക് വച്ചിട്ടുണ്ട്. പൂർണിമയുടെ വസ്‌ത്ര ബ്രാൻഡായ 'പ്രാണ"യിലാണ് സാരി വില്പന. ഓരോ സാരിക്കും സ്‌ത്രീകളുടെ പേരുമുണ്ട്. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലാണ് വില. ചെത്തി മന്ദാരം, മോഹ മല്ലിക തുടങ്ങിയ പേരുകളിൽ മുൻ വർഷങ്ങളിൽ പൂർണിമ ഡിസൈൻ ചെയ്ത സാരികൾ വന്നിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ അമ്മ മല്ലികയുടെ മുഴുവൻ പേരാണ് മോഹമല്ലിക. അടുത്തിടെ നവ്യ നായർ തന്റെ സാരികൾ വിൽപ്പനയ്‌ക്ക് വച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളെ സഹായിക്കാൻ വേണ്ടിയായിരുന്നു നവ്യ തന്റെ സാരികൾ വില്പനയ്ക്ക് വച്ചത്.അതേസമയം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം പൂർണിമ ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.