
ഒമ്പതുദിവസം കൊണ്ട് 100 കോടി ക്ളബിൽ ഇടം നേടി ബ്ളെസി - പൃഥ്വിരാജ് ചിത്രം ആടുജീവിതം. പൃഥ്വിരാജിന്റെ ആദ്യ 100 കോടി ചിത്രമാണ് ആടുജീവിതം. എന്നാൽ വർഷങ്ങൾക്ക് മുൻപേ സംവിധായകൻ പൃഥ്വിരാജ് 100 കോടി ക്ളബിൽ ഇടം നേടിയിരുന്നു. 2019ൽ മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ 127 കോടിയിലധികം രൂപ നേടിയിരുന്നു. 12 ദിവസം കൊണ്ടാണ് ലൂസിഫർ ആഗോള തലത്തിൽ 100 കോടി നേടിയത്.
കേരളത്തിൽ നിന്ന് മാത്രം 75 കോടിയിലധികം രൂപ നേടിയിരുന്നു. നടൻ, സംവിധായകൻ എന്നീ നിലകളിൽ പൃഥ്വിരാജ് ചരിത്രം കുറിച്ചെന്ന് ആരാധകർ. മറ്റൊരു രസകരമായ വസ്തുത ലൂസിഫറും ആടുജീവിതവും റിലീസ് ചെയ്തത് മാർച്ച് 28ന് ആയിരുന്നു. നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും പൃഥ്വിരാജിന്റെ പേര് മലയാള സിനിമയുടെ ചരിത്രത്തിൽ കുറിച്ചിടുന്ന ദിവസം കൂടിയാണ് മാർച്ച് 28.ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാന്റെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്.