തിരുവനന്തപുരം: കാർഷിക മേഖലയിലെ ഇൻപുട്ട് ഡീലർമാർക്കും സംരംഭകർക്കുമായി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്‌സ്‌ടെൻഷൻ സർവീസ് ഫോർ ഇൻപുട്ട് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 48 ആഴ്ച ദൈർഘ്യമുള്ള പ്രോഗ്രാമിൽ 80 സെഷനുകളും എട്ട് ഫീൽഡ് സന്ദർശനങ്ങളും ഉൾപ്പെടും.കോഴ്സ് ഫീസ് 20,000 രൂപ. കൃഷി ഓഫീസറുടെ ശുപാർശ സഹിതം 15 ന് മുമ്പായി തിരുവനന്തപുരം ആത്‌മ പ്രോജക്ട് ഡയറക്ടറേറ്റിൽ അപേക്ഷ നൽകണം.കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടുക.