തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടനകേന്ദ്രത്തിൽ 5 മുതൽ 10വരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള അവധിക്കാല ക്ലാസിന് അപേക്ഷ ക്ഷണിച്ചു.15 മുതൽ 21 വരെയാണ് ക്ലാസ്.ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം,​ഗുരുദേവകൃതികൾ എന്നിവയുടെ ക്ലാസും കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്ന ക്ലാസുകളും ഉണ്ടായിരിക്കും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം.താത്പര്യമുള്ളവ‌ർ‌ 10ന് മുമ്പ് sniscchempazhanthi@gmail.com എന്ന മെയിൽ ഐഡി വഴിയോ നേരിട്ടോ അപേക്ഷിക്കണം.ഫോൺ 9995437666,9995568505, 9747775506.