 
വിതുര:പാലത്തിന്റെ സ്ലാബ് തകർന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ടിപ്പർ ഉടമ മരിച്ചു. വിതുര മരുതാമല അടിപറമ്പ് അരുൺ ഭവനിൽ കനകരാജ് (59) ആണ് മരിച്ചത്.ഇന്നലെ രാവിലെ പശുവിനെ കെട്ടുന്നതിനായി വീടിന് സമീപത്തുള്ള പാലത്തിലൂടെ പോകവേ സ്ലാബ് തകർന്ന് വീണാണ് അപകടമുണ്ടായത്. സ്ലാബിനടിയിൽ പെട്ട കനകരാജിനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.കാലിലും, നെഞ്ചിലും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ടിപ്പർ ഡ്രൈവർ കൂടിയാണ് കനകരാജ്. ഭാര്യ:സുജാകുമാരി. മക്കൾ: അരുൺരാജ്, അഞ്ജുരാജ്, ആൻസിരാജ്. മരുമകൾ: സോഫിയ.
കനകരാജ് (59)