ligu-udhgadanam-cnyonnu

ആറ്റിങ്ങൽ: യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു നിർവഹിച്ചു.ജെഫേഴ്സൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ആർ.അഭയൻ,എം.എസ്.നൗഷാദ്,എം.ജെ ആനന്ദ്,കെ.പി.രാജശേഖരൻ,കെ.എസ്.അജിത് കുമാർ,അഡ്വ.കൃഷ്ണകുമാർ,ബി.എസ് അനൂപ്,ചന്ദ്രബാബു,ജസീം,മുരുകൻ,നിഹാൽ മുഹമ്മദ്,സജിത് മുട്ടപ്പലം,സുനിൽ പെരുമാതുറ,മോനി ശാർക്കര, കിഴുവിലം ബിജു,അബ്ദുൽ ജബ്ബാർ,ജയചന്ദ്രൻ,മൻസൂർ,ഉദയകുമാരി,രഘുനാഥൻ,എ.ആർ നിസാർ,ജയന്തി കൃഷ്ണ എന്നിവർ സംസാരിച്ചു.