unniyoottu

ചിറയിൻകീഴ്: മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീഗോപാലകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മീനരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ഭാഗവത യജ്ഞത്തിന്റെ മൂന്നാം ദിവസം നടന്ന ശ്രീകൃഷ്ണ അവതാര പ്രാധാന്യം, കുട്ടികളുടെയും മുതിർന്നവരുടെയും തൊട്ടിലാട്ടവും ഉണ്ണി ഊട്ടും ചടങ്ങുകൾക്ക് യജ്ഞാചാര്യൻ കുറിച്ചി ബി.രാമചന്ദ്രൻ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്ര പ്രസിഡന്റ് അഹിലേഷ് നെല്ലിമൂട്, വൈസ് പ്രസിഡന്റ് ലാൽ ഇടവിളാകം, ക്ഷേത്ര സെക്രട്ടറി ഷൺമുഖദാസ്, ഉത്സവ കൺവീനർ കൃഷ്ണ ഗോകുലം സന്തോഷ് കുമാർ, ജോയിന്റ് സെക്രട്ടറി വിജിത്, അംഗങ്ങളായ അനുരൂപൻ, സ്വരാജ്, ബാബു, മോഹനൻ, കമലകുമാർ എന്നിവർ പങ്കെടുത്തു.