
കിളിമാനൂർ:ആറ്റിങ്ങൽ ലോകസഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.അടൂർ പ്രകാശിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ലോകസഭാ മണ്ഡലത്തിനുകീഴിൽ വരുന്ന കലാലയങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികളെ ഉൾപ്പെടുത്തി കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന വിദ്യാർത്ഥി സംഗമം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ഉദ്ഘാടനം ചെയ്തു.കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആദേഷ് സുധർമ്മൻ,അനന്തകൃഷ്ണൻ,നിതിൻ മണക്കാട്ട്മണ്ണിൽ കെ.എസ്.യു സംസ്ഥാന കൺവീനർ സാജൻ.വി.എഡിസൺ,ജില്ലാ വൈസ് പ്രസിഡന്റ് സെയ്ദലി വർക്കല,ജില്ലാ ഭാരവാഹികളായ ബൈജു കാസ്ട്രോ,പ്രതുൽ എസ്.പി എന്നിവർ സംസാരിച്ചു.