
ചിറയിൻകീഴ്: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളം കണിയാപുരം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഇടവിളാകം യു.പി സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു.കണിയാപുരം ബി.പി.സി ഡോ.ഉണ്ണികൃഷ്ണൻ പാറക്കൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എ.ബിനു,ബി.ആർ.സി ട്രെയിനർ ഷംനാ റാം,സി.ആർ.സി കോഓർഡിനേറ്റർ വി.എസ്.റോയ്,പ്രഥമാദ്ധ്യാപിക എൽ.ലീന,എസ്.എം.സി ചെയർമാൻ ഇ.എ.സലാം,പള്ളിപ്പുറം ജയകുമാർ,എസ്.സീന തുടങ്ങിയവർ പങ്കെടുത്തു.