
കണിയാപുരം: വിവിധ കേന്ദ്രങ്ങളിൽ കേരള സഹൃദയ വേദി - ശിഹാബ് തങ്ങൾ റിലീഫ് സെൽ സംയുക്തമായി നടത്തിയ റിലീഫ് പ്രവർത്തനങ്ങൾക്ക് സമാപനമായി. കണിയാപുരം ആലുംമൂട് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടന്ന സമ്മേളനം പള്ളിപ്പുറം ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ലത്തീഫ് ബാഖവി ഉദ്ഘാടനം ചെയ്തു.
വേദി പ്രസിഡന്റും റിലീഫ് കമ്മിറ്റി ചെയർമാനുമായ ചാന്നാങ്കര എം.പി കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കണിയാപുരം ഹലിം, എസ്.എ. വാഹിദ്, കുന്നുംപുറം അഷ്‌റഫ്, തൊടിയിൽ ഹസൻ, ആലുവിള വാഹിദ്, എ.പി. മിസ്‌വർ, ആരിഫ് വഹാബ് തുടങ്ങിയവർ പങ്കെടുത്തു.