തിരുവനനന്തപുരം: ഉപാസന സാംസ്കാരികവേദി വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മലയാറ്റൂർ ബാലസാഹിത്യ പുരസ്കാരം കല്ലറ കൊച്ചുകൃഷ്ണപിള്ളയ്ക്ക് സമർപ്പിച്ചു. ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. ജോർജ്ജ് ഓണക്കൂറാണ് പുരസ്കാരം നൽകിയത്. ഡോ. അശോക് ഡിക്രൂസ്,​ എം. പരമേശ്വരൻ പിള്ള,​ പ്രേമ ശ്രീകുമാർ,​ നിഷാ കുമാരി,​ ഗിരീഷ് കളത്തറ,​ സതീഷ് ചന്ദ്രൻ പെരുമ്പഴുതൂർ,​ സരിത പ്രവീൺ,​ ജോജോ കായംകുളം എന്നിവർ മാധവമുരളി പുരസ്കാരവും​ ജോസഫ് മണക്കാട്,​ ബിന്ദ്രു ശ്രീ എന്നിവർ സരസ്വതി പുരസ്കാരവും ഏറ്റുവാങ്ങി. 37 പേരുടെ കൃതികൾ ഉൾപ്പെടുത്തി ഉപാസന പുറത്തിറക്കിയ കഥോപാസകം എന്ന കഥാസമാഹാരം ഡോ. ജോർജ്ജ് ഓണക്കൂർ മാദ്ധ്യമ പ്രവർത്തകൻ എൻ.കെ. ഗിരീഷിനു നൽകി പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജെ. ഹരീന്ദ്രൻ നായർ,​ ജി. രാജേന്ദ്രൻ പിള്ള,​ മാറനല്ലൂർ സുധി,​ സ്മിതാദാസ്,​ ഹരൻ പുന്നാവൂർ എന്നിവർ പ്രസംഗിച്ചു.