കുളത്തൂർ :ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ 131ാമത് തിരുവാതിര മഹോത്സവത്തിന്റെ മൂന്നാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 4.10 ന് മഹാഗണപതിഹവനം, 5. 05 ന് നിർമ്മാല്യ ദർശനം, 5.30 ന് അഭിഷേകം, മലർ നൈവേദ്യം, 6 ന് ഗുരുപൂജ,8 ന് കാഴ്ചശ്രീബലി, ഉച്ചക്ക് 12.30 ന് അന്നദാനം തുടർന്ന് കരോക്കെ ഗാനമേള,വൈകിട്ട് 5.30ന് ഭജനഗാനാഞ്ജലി,രാത്രി 7ന് കോലത്തുകര സാംസ്‌കാരിക സമ്മേളനം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും ക്ഷേത്ര സമാജം പ്രസിഡന്റ ജി.ശിവദാസൻ അദ്ധ്യക്ഷത വഹിക്കും.മേടയിൽ വിക്രമൻ, കവി ഗിരീഷ് പുലിയൂർ, കൗൺസിലർ ചെമ്പഴന്തി ഉദയൻ, അഡ്വ.ജി. സുബോധൻ, ക്ഷേ ത്ര സമാജം സെക്രട്ടറി എസ്. സതീഷ് ബാബു, വൈസ് പ്രസിഡന്റ് മണപ്പുറം ബി.തുളസീധരൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ചികിത്സാ ധനസഹായ വിതരണവും പഠന സഹായ വിതരണവും നടക്കും. രാത്രി 10 മുതൽ വയലിൻകച്ചേരി.