തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് ബി.ജെ.പി പരാതി നൽകി. സ്വകാര്യ വാർത്താചാനലിലെ പരിപാടിക്കിടെ ശശി തരൂർ ബി.ജെ.പി. സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിന്റെ പേരിലാണ് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായ സഞ്ജയ് കൗളിന് പരാതി നൽകിയത്.ചാനൽ ഭാരവാഹികളേയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെളിവുകളോ രേഖകളോ നൽകാൻ തരൂർ തയ്യാറായില്ല. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്ക് പണം നൽകിയതായും മതനേതാക്കൾക്ക് വോട്ടിന് പകരം പണം വാഗ്ദാനം ചെയ്തതായും തരൂർ ആരോപിച്ചിരുന്നു.