പാറശാല: കൊടവിളാകം ഗവ.എൽ.പി.സ്‌കൂൾ പി.ടി.എയും വാക ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി വിദ്യാർത്ഥികൾക്കായി ഒരു മാസത്തെ സൗജന്യ ചിത്രരചന ക്ലാസ് സംഘടിപ്പിക്കുന്നു.പാറശാല ഇമേജ് ചിത്രരചന സ്കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഏപ്രിൽ 8നാരംഭിക്കുന്ന ക്ലാസ് രാവിലെ 10 മുതൽ 12 വരെയാണ്.എൽ.കെ.ജി മുതലുള്ള കുട്ടികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാവുന്നതാണ്.പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ നാളെ രാവിലെ രക്ഷകർത്താക്കളുമായി കൊടവിളാകം ഗവ.എൽ.പി.എസിൽ എത്തിച്ചേരണമെന്ന് പി.ടി.എ ഭാരവാഹികൾ അറിയിച്ചു.