sarswathy-hospital

പാറശാല: ഇന്ത്യൻ അസോസിയേഷൻ ഒഫ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ എൻഡോ സർജറിയുടെയും പാറശാല സരസ്വതി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര ഹെർണിയ ഫെല്ലോഷിപ്പ് ഐ.എ.ജി.എസ് പ്രസിഡന്റ് ഡോ.സുബാഷ് അഗർവാൾ ഉദ്ഘാടനം ചെയ്തു. ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ എൻഡോ സർജറിയിലെ വിദഗ്ദ്ധരായ ഡോ. മീനാക്ഷി ശർമ്മ, ഡോ.ടി. ശിവകുമാർ, ഡോ.അഭയ് ദാൽവി, ഡോ. മോഹൻദാസ്, ഡോ. അശ്വിൻ തങ്കവേലു, ഡോ. സുനിൽ പോപെട്, ഡോ.എസ്.കെ. അജയ്യകുമാർ, ഡോ.സമീർ പാഷ, ഡോ. ബിന്ദു അജയ്യകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പാറശാല ജി.എസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം 7ന് സമാപിക്കും.