ramzan

തിരുവനന്തപുരം :കേരള പ്രവാസി ലീഗിന്റെ റംസാൻ റിലീഫിന്റെ ഭാഗമായി പാളയം നന്ദാവനത്തുള്ള ലീഗ് ഹൗസിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു.കിറ്റുകളുടെ വിതരണോദ്ഘാടനം മുസ്ലിം ലീഗ് ദേശീയ സമിതി അംഗം ഹാജി അട്ടക്കുളങ്ങര ഷംസുദ്ദീൻ നിർവഹിച്ചു.സി.എച്ച് സെന്ററിലേക്കുള്ള ധനസഹായ വിതരണം മണ്ഡലം പ്രസിഡന്റ് ബീമാപള്ളി ഗുലാമിൻ നിർവഹിച്ചു.പ്രവാസി ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ അദ്ധ്യക്ഷനായി. ബീമാപള്ളി അബ്ദുൽഅസീസ് മുസ്‌ലിയാർ,​പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കലാപ്രേമി മാഹീൻ,​ ജില്ലാ ഭാരവാഹികളായ ഷബീർ മൗലവി, സഫർ ഹാജി,വള്ളക്കടവ് സംഷീർ,എം.കെ.അഷറഫുദ്ദീൻ,പുത്തൻപാലം നസീർ,​അബ്ദുൽ ഹാദി അല്ലാമ,​സൈഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.