port

തിരുവനന്തപുരം: അന്താരാഷ്ട്ര‌ കപ്പലുകൾക്ക് സർവീസ് നടത്താനുള്ള ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐ.എസ്‌.പി.എസ്) അംഗീകാരം നേടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഹൈ സ്‌പീഡ് കാർഗോ, ബൾക്ക് കാരിയർ, മറ്റ് കാർഗോ ഷിപ്പുകൾ എന്നിവയ്‌ക്കാണ് അനുമതി. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്,​ ജലഗതാഗത മന്ത്രാലയമാണ് ഐ.എസ്‌.പി.എസ് കോഡ് അനുവദിച്ച വിവരം അറിയിച്ചത്. വിഴിഞ്ഞത്തിന് പുറമെ കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നീ തുറമുഖങ്ങ ൾക്കും ഐ.എസ്‌.പി.എസ് അംഗീകാരം ലഭിച്ചിട്ടുണ്ട്.