തിരുവനന്തപുരം: ആനയറ കല്ലുംമൂട് വലിയ കാക്കോട് ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം നാളെ മുതൽ ബുധനാഴ്‌ച വരെ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എസ്. ഉദയകുമാർ അറിയിച്ചു.പ്രനാളെ രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 9.30ന് വിശേഷാൽ പൂജ, ഉച്ചയ്ക്ക് 12ന് ഉത്സവ സദ്യ, വൈകിട്ട് 6.15ന് തിരുവാതിര. 6.45ന് സന്ധ്യാ ദീപാരാധന, 7.15 ന് ഭക്തിഗാനസുധ,​ 7.30ന് ലഘുഭക്ഷണം, 8ന് പ്രാസാദ ശുദ്ധിക്രിയകൾ, 8.30ന് വിശേഷാൽ പൂജ, അത്താഴപൂജ, ചൊവ്വാഴ്ച രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് ബിംബ ശുദ്ധിക്രിയകൾ, 9.30ന് വിശേഷാൽ പൂജ, 10ന് നാഗരൂട്ട്, 12ന് അന്നദാനം, വൈകിട്ട് 6.15ന് തിരുവാതിര,​ രാത്രി 7ന് നൃത്തനൃത്യങ്ങൾ, 8ന് ലഘുഭക്ഷണം, 8.15ന് സർപ്പബലി, ബുധനാഴ്ച രാവിലെ 10ന് പൊങ്കാല, 11ന് കലശാഭിഷേകത്തോടു കൂടി ശ്രീ ഭദ്രകാളി മഹാപൂജ. വൈകിട്ട് 6.45ന് സന്ധ്യാ ദീപാരാധന, 7ന് കരോക്കെ ഗാനമേള,​ 7.15ന് താലപ്പൊലി, 7.30ന് എഴുന്നള്ളത്ത്, 8ന് ലഘുഭക്ഷണം, 8.30ന് പുഷ്പാഭിഷേകം, 9ന് വിശേഷാൽ പൂജ, ഉപദേവതാ ചടങ്ങുകൾ, 9.30ന് അത്താഴപൂജ, 12 ന് ഗുരുസിയോടുകൂടി ഉത്സവം സമാപിക്കും.