general

ബാലരാമപുരം: യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ കോവളം നിയോജകമണ്ഡലം പര്യടനത്തിന് ബാലരാമപുരത്ത് തുടക്കമായി. എം.വിൻസെന്റ് എം.എൽ.എ പര്യടനം ഉദ്ഘാടനം ചെയ്‌തു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കോളിയൂർ ദിവാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തകർ കൈത്തറിത്തലപ്പാവ് അണിയിച്ചാണ് തരൂരിന് ബാലരാമപുരത്ത് സ്വീകരണം നൽകിയത്.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി സുബോധൻ,​കെ.പി.സി.സി അംഗം വിൻസെന്റ് ഡി പോൾ,​കോവളം ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്,​കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കരുംകുളം ജയകുമാർ,​ഡി.സി.സി ഭാരവാഹികളായ സി.എസ്.ലെനിൻ,​വി.എസ്.ഷിനു,​നോർത്ത് മണ്ഡലം പ്രസിഡന്റ് നതീഷ് നളിനൻ,​സൗത്ത് മണ്ഡലം പ്രസിഡന്റ് എ.അർഷാദ്,​യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ,​കോൺഗ്രസ് വെങ്ങാനൂർ മണ്ഡലം പ്രസിഡന്റ് ജിനു,​വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് അംബ്റോസ്,​ മുക്കോല മണ്ഡലം പ്രസിഡന്റ് ബിജു,​ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗ്ലാഡിസ് അലക്സ്,​ജില്ലാ വൈസ് പ്രസിഡന്റ് ഷീല,​യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്.അരുൺ,​അഫ്സൽ ബാലരാമപുരം,​ സുബിജ,​കോവളം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശരത് കോട്ടുകാൽ,​പൂവാർ മണ്ഡലം പ്രസിഡന്റ് മധു,​കോട്ടുകാൽ മണ്ഡലം പ്രസിഡന്റ് നന്നംകുഴി ബിനു,​ചപ്പാത്ത് മണ്ഡലം പ്രസിഡന്റ് പുന്നക്കുളം ബിനു,​കോവളം മണ്ഡലം പ്രസിഡന്റ് വെള്ളാർ മധു തുടങ്ങിയവർ സംസാരിച്ചു. ബാലരാമപുരം,​കോട്ടുകാൽ,​വെങ്ങാനൂർ എന്നിവിടങ്ങളിലായിരുന്നു പര്യടനം നടന്നത്. ഘടക കക്ഷി നേതാക്കളായ എം.നിസ്താർ,​അൽഫോൺസ്,​ഹുമയൂൺ കബീർ,​സുധാകരൻ എന്നിവരും പങ്കെടുത്തു.
ബാലരാമപുരത്തെ നെയ്‌ത്ത് ശാലകളിലും ഹാൻഡ്ലൂം പ്രൊഡ്യൂസേഴ്സ് കമ്പനിയും കീഴിലെ തൊഴിൽ സംരംഭകരെയും എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. നെയ്‌ത്ത് തൊഴിലാളികളുടെ ക്ഷേമത്തിന് ഹാൻഡ്ലൂം പ്രൊഡ്യൂസേഴ്സ് കമ്പനിക്ക് കീഴിൽ തൊഴിലാളികൾക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് കൂലിയെത്തിക്കാനുമുള്ള പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പരാതികളും പരിഭവങ്ങളും കേട്ട് വിവിധ നെയ്‌ത്ത് കേന്ദ്രങ്ങൾ സന്ദർശിച്ചാണ് ചന്ദ്രശേഖർ മടങ്ങിയത്. തിരുവനന്തപുരത്തെ റെയിൽവേ വികസന മാത്രം പരിശോധിച്ചാൽ മതി കേന്ദ്രസർക്കാർ തിരുവനന്തപുരം പാർലമെന്റിൽ എന്ത് ചെയ്‌തുവെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എമാർ ഉണ്ടായിട്ടും നഗരഹൃദയത്തിൽ കിള്ളിയാറും കരമനയാറും പാർവതി പുത്തനാറും മാലിന്യത്തിൽ മുങ്ങി നശിക്കുകയാണെന്നും സർക്കാർ സംവിധാനം പാടെ പരാജയമാണെന്നും ചന്ദ്രശേഖർ പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നലെ പാലപ്പൂര് ജംഗ്ഷനിൽ നിന്നുമാണ് ആരംഭിച്ചത്. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പൂങ്കുളം,​കാക്കാമ്മൂല,​ഊക്കോട്,​ വെള്ളായണി,​ശാന്തിവിള,​ഉപനിയൂർ,​പകലൂർ,​കല്ലിയൂർ,​പുന്നമൂട്,​പെരിങ്ങമല,​പ്ലാവിള,​കോട്ടുകാൽക്കോണം,​നെല്ലിവിള,​ആർ.സി തെരുവ്,​തെങ്കറക്കോണം,​ദേവഗിരി,​ആലുവിള,​പാറക്കുഴി,​പുന്നക്കാട്,​എരുത്താവൂർ,​തേമ്പാമുട്ടം,​അകരത്തിൻവിള,​ വാണിഗർതെരുവ് വഴി ബാലരാമപുരം ജംഗ്ഷനിൽ സമാപിച്ചു.