
ആറ്റിങ്ങൽ: ഇടതുപക്ഷ ജനാധിപത്യ മുന്നണി ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം അഭിഭാഷക കൺവെൻഷൻ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എ.എ.റഹിം എം.പി ഉദ്ഘാടനം ചെയ്തു.
ലായേഴ്സ് യൂണിയൻ ജില്ലാപ്രസിഡന്റ് അഡ്വ.കെ.ഒ.അശോകന്റെ അദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ മണ്ഡലത്തിലെ എല്ലാ അഭിഭാഷകരെയും നേരിൽ കണ്ട് വി.ജോയിയെ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. അഭിഭാഷകരായ എസ്.പി ദീപക്,പി.എ.അഹമ്മദ്,ആനാവൂർ വേലപ്പൻ,പള്ളിച്ചൽ പ്രമോദ്,സതീഷ്,പോത്തൻകോട് വിജയൻ, ജാബിർ ഖാൻ,മണിലാൽ,ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എസ്.കുമാരി എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി അഡ്വ.മോഹൻദാസ് ചെയർമാനായും അഡ്വ.എ.എ.ഹക്കിം കൺവീനറായും അഡ്വ.സി.ജെ.രാജേഷ് കുമാർ ട്രഷറർ ആയുമുള്ള പാർലമെന്റ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.