
വിക്രം നായകനായി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ സിനിമയിലെ പാർവതി തിരുവോത്തിന്റെ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത്. ഗംഗമ്മ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. പാർവതിയുടെ പിറന്നാൾ ദിനത്തിലാണ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.
ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂർത്തീഭാവം എന്നാണ് പാർവതിയുടെ കഥാപാത്രത്തെക്കുറിച്ച് അണിയറ പ്രവർത്തകർ കുറിച്ചിരിക്കുന്നത്. ഒപ്പം പിറന്നാൾ ആശംസയും നേർഅന്നു. മാളവിക മോഹൻ ആണ് മറ്റൊരു നായിക.ഇടവേളയ്ക്കുശേഷം പാർവതി തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് തങ്കലാൻ. മലയാളത്തിൽ പുഴു എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.മമ്മൂട്ടിയോടൊപ്പം പാർവതി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ്
പുഴു.