ss

ആടുജീവിതം സിനിമയിൽ ഹക്കീം ആയി എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ കെ.ആർ. ഗോകുലിന്റെ മേക്കോവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനൊപ്പം തനിക്ക് ഇങ്ങനെയൊരു ശ്രമം നടത്താൻ പ്രചോദനമായത് ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ബെയ്‌ൽ ആണെന്ന് ഗോകുൽ പറയുന്നു. ഗോകുലിന്റെ കഠിനാദ്ധ്വാനത്തെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്ത്.ആടുജീവിതത്തിലെ ഹക്കീം എന്ന കഥാപാത്രത്തിനായി

കഠിനമായ ഡയറ്റിംഗാണ് ഗോകുൽ നടത്തിയത്.

ഒാഡിഷനിലൂടെയാണ് ബ്ളെസി ഹക്കീമായി ഗോകുലിനെ തിരഞ്ഞെടുക്കുന്നത്. കോഴിക്കോടൻ നാടകങ്ങളുടെ സംഭാവനയായ കെ. ആർ. ഗോകുൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആടുജീവിതം.ആകാശ മിഠായി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.