swami-visalananda

ശിവഗിരി : ജീവിത പുരോഗതിക്ക് അലസത തടസ്സമാകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗവും ശിവഗിരി മഠം എയ്ഡഡ് സ്കൂളുകളുടെ മാനേജരുമായ സ്വാമി വിശാലനന്ദ അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികൾക്കായി ശിവഗിരി മഠത്തിൽ ആരംഭിച്ച അവധിക്കാല പഠന ക്യാമ്പിൽ പ്രഥമ ക്ലാസ് നയിക്കുകയായിരുന്നു സ്വാമി.
വിദ്യാഭ്യാസ കാലത്തുതന്നെ ഭാവിജീവിതം നന്മയിലേക്കുള്ളതാകാൻ ശ്രദ്ധിക്കണം. പുലർകാലത്ത് ഉണരാനും അനുഷ്ഠാനങ്ങൾ പാലിക്കാനും മാതാപിതാക്കളെ ഈശ്വരതുല്യം സ്നേഹിക്കാനും കഴിയണം. ഗുരുക്കന്മാരുടെ ഉപദേശം ഉൾക്കൊള്ളണം. മഹാന്മാരുടെ ജീവിതം മാതൃകയാക്കണം. ഭക്ഷണ കാര്യങ്ങളിൽ ജാഗ്രത പുലർത്തി ആരോഗ്യം സംരക്ഷിക്കാൻ കഴിയണമെന്നും സ്വാമി വിശാലാനന്ദ പറഞ്ഞു. നിത്യേന പുലർച്ചെയുള്ള ആരാധനയെത്തുടർന്ന് സന്യാസിമാർ നയിക്കുന്ന ക്ലാസ്സുകളാണ് ക്യാമ്പിന്റെ പ്രധാന ഇനം.