vd-satheeshan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഇന്ന് തുടങ്ങും. 20 പാർലമെന്റ് മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ പങ്കെടുക്കും.

ഇന്ന് വൈകിട്ട് 5.30ന് ആറ്റിങ്ങൽ മണ്ഡലത്തിലെ വെമ്പായത്തും 6.30ന് തിരുവനന്തപുരം മണ്ഡലത്തിലെ പേട്ടയിലുമാണ് യോഗങ്ങൾ. നാളെ പത്തനംതിട്ടയിലും ബുധനാഴ്ച കോട്ടയം മണ്ഡലത്തിലും. റംസാനു ശേഷം 12ന് എറണാകുളം, 13ന് തൃശൂർ മണ്ഡലങ്ങളിലാണ് പ്രചാരണം.