വക്കം: ആലംകോട് മീരാൻകടവ് റോഡിൽ നിലയ്‌ക്കാമുക്ക് മുതൽ കടയ്‌ക്കാവൂർ വരെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾ സുഗമമായി പൂർത്തീകരിക്കുന്നതിനായി ഇന്ന് രാവിലെ 6 മുതൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതുവഴിയുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും കടയ്‌ക്കാവൂർ മണ്ണാത്തിമൂല നിലയ്ക്കാമുക്ക് ശാസ്താംനട റോഡ് വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.