കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ അവധിക്കാല വായന പരിപോഷണ പരിപാടിയായ അവധിക്കാലം ജനതയ്‌ക്കൊപ്പം "ക്യാമ്പെയിനും വീട്ടുമുറ്റം വായനക്കൂട്ടം പദ്ധതിയും മഠത്തിക്കോണം ലൂഥറൻ ചർച്ച് വികാരി ജെ.ജയൻ ഉദ്ഘാടനം ചെയ്‌തു. ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ.അലക്‌സ് റോയ് അദ്ധ്യക്ഷത വഹിച്ചു. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എസ്. നാരായണൻ കുട്ടി,ജ്യോതിഷ് വിശ്വംഭരൻ,എ.വിജയകുമാരൻ നായർ,വി.ആർ.റൂഫസ്,എസ്.എൽ ആദർശ്,എസ്.ബിന്ദു കുമാരി,അജിത ദിനേശ് തുടങ്ങിയവർ സംസാരിച്ചു.