
വർക്കല: ലോകാരോഗ്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.എം.എ നേമം ശാഖ വർക്കലയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയും സ്‌തനാർബുദ നിർണയ ക്യാമ്പും ഐ.എം.എ കേന്ദ്ര കമ്മിറ്റി അംഗം ഡോ.വി.മോഹനൻനായർ ഉദ്ഘാടനം ചെയ്‌തു.
ദേശബന്ധു ആർട്സ് ക്ലബ് പ്രസിഡന്റ് ഷാജിഷ് കുമാർ അദ്ധ്യക്ഷനായി. കിണറ്റുവിളാകം ദേവീ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സുഭാഷ് കുമാർ സ്വാഗതം പറഞ്ഞു.
കിണറ്റുവിളാകം ദേവീക്ഷേത്രോത്സവ കമ്മിറ്റിയുടെയും ദേശബന്ധു ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെയും സഹായത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നേമം ശാഖാ പ്രസിഡന്റ് ഡോ.ജെ.വിജയകുമാർ,ഡോ.ജെ.ഇന്ദിര അമ്മ,ജിഷ എന്നിവർ സംസാരിച്ചു.