തിരുവനന്തപുരം: റംസാൻ 27ാം രാവിൽ മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്തിൽ നടന്ന പ്രാർത്ഥനാ സംഗമത്തിന് ചീഫ് ഇമാം ഇ.പി.അബൂബക്കർ ഖാസിമി നേതൃത്വം നൽകി. വലിയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽ ഖാദർ, ട്രഷറർ ജെ.മുഹമ്മദ് ഷെരീഫ്, സെക്രട്ടറി പി.ഒമർ ഷെരീഫ്, ഇമാം ഹാഫിസ് പി.ബി.സക്കീർ ഹുസൈൻ മൗലവി, അസിസ്റ്റന്റ് ഇമാം നബീൽ അൽ ഖാസിമി, ഇഖ്രഅ് ഇസ്ലാമിക് അക്കാഡമി പ്രിൻസിപ്പൽ ഹാഫിസ് പുലിപ്പാറ ഉബൈദുല്ല മനാരി അൽ ഖാസിമി എന്നിവർ പങ്കെടുത്തു.