തിരുവനന്തപുരം: ശവ്വാൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഈദുൽ ഫിത്തർ സംബന്ധിച്ച ഏകീകരിച്ച തീരുമാനമെടുക്കുന്നതിന് ഇമാമുമാരും മഹല്ല് ഭാരവാഹികളും നാളെ വൈകിട്ട് 6.30ന് പാളയം ജുമാ മസ്ജിദിൽ യോഗം ചേരുമെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി അറിയിച്ചു. മാസപ്പിറവി ദൃശ്യമാകുന്നവർ 9605561702,9847142383,04712475924 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കണമെന്ന് ഇമാം അറിയിച്ചു.