തിരുവനന്തപുരം; മാർബിൾ സ്ളാബ് ദേഹത്ത് വീണ് യുവാവ് മരിച്ചു. നിർമ്മാണത്തൊഴിലാളി രതീഷ്‌ കുമാറാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ഓടെയാണ് സംഭവം. ആനയറ ഒരുവാതിൽകോട്ടയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച കൂറ്റൻ മാർബിൾ സ്ലാബുകൾ ഇറക്കുന്നതിനിടെ രതീഷ്‌ കുമാറിന്റെ ദേഹത്തേക്ക് വിഴുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ. പേട്ട പൊലീസ് കേസടുത്തു.