വിതുര:തൊളിക്കോട് തോട്ടുമുക്ക് യു.ഡി.എഫ് മേഖലാഇലക്ഷൻകമ്മിറ്റി ഓഫീസ് അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ,ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ, കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,മുൻ പ്രസിഡന്റ് മലയടിപുഷ്പാംഗദൻ കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ്,മുൻ പ്രസിഡന്റ് ചായംസുധാകരൻ,തുരുത്തി വാർഡ് മെമ്പർ എൻ.എസ്.ഹാഷിം,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന,ഹക്കിം,അഷ്രഫ്,കസാലി,സലീം എന്നിവർ പങ്കെടുത്തു.