
കിളിമാനൂർ:കേരളാസ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പുല്ലയിൽ ബ്രാഞ്ച് വാർഷികവും കുടുംബ സംഗമവും മഹിളാവിംഗിന്റെ ഒന്നാം വാർഷികവും ജില്ലാ പ്രസിഡന്റ് എസ്.കെ.അജികുമാർ ഉദ്ഘാടനം ചെയ്തു.കാരേറ്റ് കാർത്തിക ഹോട്ടലിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് അജയകുമാർ.എസ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ വിംഗ് ജില്ലാ പ്രസിഡന്റ് ലേഖാ വിജയൻ,താലൂക്ക് സെക്രട്ടറി സരേഷ്കുമാർ.ആർ,ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് സൗന്ദർരാജ് ടി.എസ്,മഹിളാവിംഗ് പ്രസിഡന്റ് ലീല.എസ് എന്നിവർ പങ്കെടുത്തു.സെക്രട്ടറി രാമചന്ദ്രൻ നായർ ബി റിപ്പോർട്ടും ബേബി ഷീജ.വി.എസ് അനശോചനപ്രമേയവും അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് ജി.ശ്രീധരൻപിള്ള സ്വാഗതവും മഹിളാവിംഗ് സെക്രട്ടറി നന്ദിയും പറഞ്ഞു.