ss

ആരാധകർ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്‌പ 2 ടീസർ എത്തി. പുതിയ അവതാരത്തിലാണ് അല്ലു അർജുൻ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. വൻതരംഗമാണ് ടീസർ തീർക്കുന്നത്. പുഷ് പ 2 : ദ റൂൾ സംവിധാനം ചെയ്യുന്നത് സുകുമാർ ആണ്.ആദ്യ ഭാഗം സംവിധാനം ചെയ്തതതും സുകുമാർ ആണ്.

ഒന്നാം ഭാഗത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായ ബൻവാർ സിംഗ് ഷെഖാവത്ത് ആയി കൈയടി വാങ്ങിയ ഫഹദ് രണ്ടാം ഭാഗത്തിലും ഗംഭീരപ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷ വാനോളമാണ്.

രശ്‌മിക മന്ദാനയാണ് നായിക. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 15ന് തിയേറ്ററുകളിൽ എത്തും. പി.ആർ.ഒ ആതിര ദിൽജിത്ത്.