തിരുവനന്തപുരം: ശ്രീകാര്യം കല്ലുവിള പണിക്കംവിളാകം ദേവീക്ഷേത്രത്തിലെ 16-ാം പ്രതിഷ്ഠാവാർഷികവും തിരുഉത്സവവും ഇന്ന് രാവിലെ 5ന് നിർമ്മാല്യത്തോടെ ആരംഭിക്കും.ഇന്ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,മൃത്യുഞ്ജയ ഹോമം,ദേവീഭാഗവത പാരായണം,കലശാഭിഷേകം,ഉച്ചയ്ക്ക് സമൂഹസദ്യ,വൈകിട്ട് വലിയ പടുക്ക,അലങ്കാര ദീപാരാധനയും പൂജയും പുഷ്പാഭിഷേകം,വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണം,തുടർന്ന് ലഘുഭക്ഷണം എന്നിവ നടക്കും.10ന് രാവിലെ നാഗരൂട്ട്,ആയില്യപൂജ,പുള്ളുവൻ പാട്ട്,ഉച്ചയ്ക്ക് സമൂഹസദ്യ,പൊങ്കാല നിവേദ്യം,വൈകിട്ട് അലങ്കാര ദീപാരാധനയും പൂജയും പുഷ്പാഭിഷേകം,ഭഗവതി സേവ തുടർന്ന് ലഘുഭക്ഷണം.11ന് രാവിലെ നിർമ്മാല്യം,9ന് പറയെടുപ്പിന് ദേവിയെ പുറത്തെഴുന്നള്ളിക്കും.വൈകിട്ട് പറയെടുപ്പ് താലപ്പൊലിവ് ഘോഷയാത്ര പൗഡിക്കോണം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് 10ഓടെ ക്ഷേത്രത്തിൽ എത്തും.ദേവിയുടെ തിടമ്പേറ്റുന്നത് മാതംഗമാണിക്യം ഉണ്ണിമങ്ങാടൻ എന്ന ഗജവീരനാണ്.താലപ്പൊലിവ് ഘോഷയാത്രയ്ക്കൊപ്പം മുത്തുക്കുടചൂടിയബാലികാബാലന്മാർ,പഞ്ചവാദ്യം,ചെണ്ടമേളം,നാദസ്വരം,തെയ്യം,കാളിയാട്ടം,ശിങ്കാരിമേളം എന്നിവ അകമ്പടി സേവിക്കും.രാത്രി ലഘുഭക്ഷണവും ഉണ്ടായിരിക്കും.