pvl

പൂവച്ചൽ:നിലാവ് സാംസ്കാരിക വേദി സംഘടിപ്പിച്ച ലിബാസുൽഈദ് പൂവച്ചലിൽ അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ.ഉദ്ഘാടനം ചെയ്തു.ചെയർമാൻ പൂവച്ചൽ സുധീർ അദ്ധ്യക്ഷതവഹിച്ചു.അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ.കെ.പി.ജയചന്ദ്രൻ പെരുന്നാൾക്കോടി വിതരണോദ്ഘാടനവും,ടി.ശരത്ചന്ദ്രപ്രസാദ് ധാന്യ കിറ്റ് വിതരണവും നടത്തി. ഉന്നത വിജയം നേടിയ മദ്രസ്സാ വിദ്യാർത്ഥികൾക്കുള്ള അനുമോദനം സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് വിതരണം ചെയ്തു.പൂവച്ചൽ ടൗൺ മുസ്ലീം ജമാഅത്ത് ചീഫ് ഇമാം മൗലവി അബ്ദുൽ ഹാദി അൽകാശിഫി റമളാൻ സന്ദേശം നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ,ജില്ലാ പഞ്ചായത്ത്അംഗം വി.രാധികടീച്ചർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യു.ബി.അജിലാഷ്,കെ.എസ്.ഷമീമ ,ഐ.വത്സല,സി.പി.എം.ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ശ്രീകുമാർ,ഷാജി പൂവച്ചൽ,നസീർ കൈതക്കോണം,അസീം പൂവച്ചൽ,തുടങ്ങിയവർ സംസാരിച്ചു.