
ആറ്റിങ്ങൽ: പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങൽ മേഖലയുടെ നേതൃത്വത്തിൽ മണനാക്ക് ജംഗ്ഷനിൽ ജോയി ക്യാൻവാസ് സംഘടിപ്പിച്ചു. സ്ഥാനാർത്ഥി വി.ജോയി തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം വരച്ച് കൂട്ടായ്മയിൽ പങ്കുചേർന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.രാമു, ജില്ലാ കമ്മിറ്റി അംഗം ബി.സത്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ഒ.എസ് അംബിക എം.എൽ.എ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ്.രാഹുൽ, ആറ്റിങ്ങൽ മേഖലാ സെക്രട്ടറി അഡ്വ.സി.ജെ.രാജേഷ് കുമാർ, മേഖലാ പ്രസിഡന്റ് ജെ.വിക്രമകുറുപ്പ്, ജില്ലാ കമ്മിറ്റി അംഗം എൻ.ബിനു, വനിതാ സാഹിതി മേഖലാ സെക്രട്ടറി അജിത, മുദാക്കൽ രാജീവ്, ഷാൻ വക്കം, ചിത്രകാരായ പ്രിത്വിരാജ്, അച്ചു വിൽസൺ, അജിൽ മണിമുത്ത്, ശ്രാവൺ വിഷ്ണുദാസ് തുടങ്ങിയവർ പങ്കെടുത്തു.