ss

കുടുംബത്തിനൊപ്പം ശ്രീലങ്കയിൽ അവധിക്കാലം ആഘോഷിക്കുകയാണ് ടൊവിനോ തോമസ്. അവധിക്കാല മൂഡ് ചിത്രങ്ങൾ കഴിഞ്ഞദിവസം ടൊവിനോ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ഒരു പെരുമ്പാമ്പിനൊപ്പം പോസ് ചെയ്യുന്ന വീഡിയോ ആരാധകർക്കായി പങ്കുവച്ചു. പെരുമ്പാമ്പിനും എനിക്കും മാച്ചിംഗ് ഒൗട്ട് ഫിറ്റ് എന്ന് ടൊവിനോ കുറിക്കുകയും ചെയ്തു. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്. അതേസമയം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ ആണ് ടൊവിനോ നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മേയ് 3ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഭാവനയാണ് നായിക.