ss

മലയാളത്തിന്റെ പ്രിയ താര കുടുംബമാണ് ജയറാമിന്റേത്. മകൻ കാളിദാസും മകൾ മാളവികയും ആരാധകർക്ക്ഏ റെ പ്രിയപ്പെട്ടവർ. മോഡൽ താരിണി കലിംഗരായരുമായി കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ നവംബറിലാണ് നടന്നത്. ജയറാമിന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളിലും താരിണി പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ പാർവതിക്ക് ജന്മദിനാശംസ നേർന്ന് താരിണിയുടെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഹാപ്പി ബർത്ത് ഡേ അമ്മ എന്ന് കുറിപ്പിൽ പാർവതിക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് താരിണി പങ്കുവച്ചത്. കാളിദാസും മാളവികയും പാർവതിക്ക് ജന്മദിനാശംസ നേർന്നിട്ടുണ്ട്.ഏതാനും മാസങ്ങൾക്കു മുൻപാണ് തന്റെ പ്രണയിനിയായ താരിണിയെ കാളിദാസ് ആരാധകർക്ക് പരിചയപ്പെടുത്തിയത് . മാളവികയുടെ വിവാഹ നിശ്ചയത്തിന് താരിണി മുൻപിൽ തന്നെയുണ്ടായിയിരുന്നു.മേയ് 3ന് ഗുരുവായൂർ ക്ഷേത്രത്തിലാണ് മാളവികയുടെ വിവാഹം.