
കുന്നംകുളം: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി കുന്നംകുളം പൊലീസിന്റെ പിടിയിൽ. യുവാക്കൾക്ക് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞത്. പെരുമ്പിലാവ് ആൽത്തറ സ്വദേശി എസ്റ്റേറ്റ് പടി വീട്ടിൽ ചിന്നരാസ് എന്ന ചിന്നനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാൻ, പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ ജിഷിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2020 ൽ ആണ് കേസിനാസ്പദമായ സംഭവം. വ്യക്തി വൈരാഗ്യത്തെ തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ പ്രതി യുവാക്കൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ജാമ്യത്തിലിറങ്ങി പ്രതി ഹാജരാകാതിരുന്നതോടെ പ്രതിക്കെതിരെ കുന്നംകുളം കോടതി വാറണ്ട് പുറപ്പെടുവിച്ചു. തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.