തിരുവനന്തപുരം:തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരും ഇന്നലെ മണ്ഡലപര്യടനങ്ങളിൽ സജീവമായപ്പോൾ എൻ.ഡി.എ പ്രതിനിധി രാജീവ് ചന്ദ്രശേഖർ നേമം,വട്ടിയൂർക്കാവ്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം പര്യടനം നടത്തിയത്.രാവിലെ ചേംബർ ഒഫ് കൊമേഴ്സിന്റെ മീറ്ര് ദ കാൻഡിഡേറ്ര് പരിപാടിയിൽ പങ്കെടുത്തു.ചില വ്യവസായ സ്ഥാപനങ്ങളും സന്ദർശിച്ചു.തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിന്റെ ഓരോ മുക്കും മൂലയും ഇളക്കിമറിച്ചായിരുന്നു ഇടതു മുന്നണി സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പര്യടനം.രാവിലെ വലിയശാലയിൽ നിന്നായിരുന്നു പര്യടന തുടക്കം.മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.എസ്.എ.സുന്ദർ അദ്ധ്യക്ഷത വഹിച്ചു.
എം. വിജയകുമാർ, മാങ്കോട് രാധാകൃഷ്ണൻ ,എ.സമ്പത്ത്, അഡ്വ.സതീഷ് കുമാർ ,തമ്പാനൂർ രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്നങ്ങോട്ടുള്ള ഓരോ സ്വീകരണ സ്ഥലത്തും സ്ത്രീകളും തൊഴിലാളികളുമുൾപ്പെടെ വൻജനാവലിയാണ് സ്ഥാനാർത്ഥിയെ വരവേൽക്കാൻ എത്തിയത്. ആന്റണി രാജു എം.എൽ.എ സ്ഥാനാർത്ഥിയെ അനുഗമിച്ചു .51 കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയത്.രാത്രി വൈകി രാജാജി നഗറിൽ സമാപന സമ്മേളനം ആന്റണി രാജു ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ആർ.എസ്.ജയൻ, എച്ച്.ആൽജിഹാൻ, കെ. പി ദിലീപ് ഖാൻ ,ശരൺ ശശാങ്കൻ, പി.എസ്.ആന്റസ് തുടങ്ങിയവർ പ്രസംഗിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ: ശശി തരൂർ ഇന്നലെ കഴക്കൂട്ടം മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. കരിക്കകം ചാമുണ്ഡി ദേവി ക്ഷേത്ര പരിസരത്തു നിന്ന് രാവിലെ 8.30 ന് ആരംഭിച്ചു. മുൻ എം.എൽ.എ ടി.ശരത് ചന്ദ്രപ്രസാദ് പര്യടനം ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പുരുഷോത്തമൻ നായർ അദ്ധ്യക്ഷതവഹിച്ചു. മുൻ സ്പീക്കർ എൻ. ശക്തൻ , മൺവിള രാധാകൃഷ്ണൻ, എം .എ. വാഹിദ് , ആർ. വത്സലൻ, അണിയൂർ പ്രസന്നകുമാർ, പി. മോഹൻ രാജ് , മുടവൻ മുകൾ രവി, ജോൺസൻ ജോസഫ് , അണ്ടൂർ കോണം സനൽ, കടകംപള്ളി ഹരിദാസ് , നാദീറ സുരേഷ് , കരിക്കകം സുരേഷ് , മഹേഷ് തുടങ്ങിയവർ സംസാരിച്ചു.ഉച്ചയ്ക്ക് ശേഷം ഉള്ളൂരിൽ തുടങ്ങിയ പര്യടനം നിരവധി സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി ഒമ്പതു മണിക്ക് മണ്ണന്തലയിൽ സമാപിച്ചു.