വർക്കല: പേപ്പർ പബ്ലിക്കയും കാക്കനാടൻ സാഹിത്യപഠന ഗവേഷണ കേന്ദ്രവും ചേർന്ന് സമ്മാനിക്കുന്ന 2024ലെ കാക്കനാടൻ കഥോത്സവം അവാർഡ് പ്രഖ്യാപിച്ചു. വിജയൻനായർ (ഇംഗ്ലീഷ് നോവൽ), ബൈജു വർഗീസ് (കഥാസമാഹരം), ലിനു മറിയം ഏബ്രഹാം(ഒറ്റവരി കഥാസമാഹരം), സന്തോഷ് പുന്നയ്ക്കൽ (മൈക്രോ കഥാസമാഹാരം), എന്നിവരെയാണ് അവാർഡിന് തെരഞ്ഞെടുത്തത്. എഴുത്തുകാരായ ബാബു കുഴിമറ്റം, സുനിൽ സി.ഇ, ഡോ.സി.ഉദയകല എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. ഈ മാസം 20ന് വൈകിട്ട് 3ന് തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിക്കുന്ന കാക്കനാടൻ അനുസ്മരണ സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് ഭാരവാഹികളായ അൻസാർ വർണന, സീലി സാബു എന്നിവർ അറിയിച്ചു.