തിരുവനന്തപുരം:പണം നൽകി വോട്ട് തേടിയെന്ന് തനിക്കെതിരെ പ്രസ്താവന നടത്തിയതിന് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലുറച്ച് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പ്രസ്താവന നിരുപാധികം പിൻവലിച്ച് രേഖാമൂലം ക്ഷമാപണം നടത്തിയില്ലെങ്കിൽ കടുത്ത നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഏത് മത നേതാവിനാണ് പണം നൽകിയതെന്ന് തരൂർ വെളിപ്പെടുത്തണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച്
തിരുവനന്തപുരത്തെ സാമുദായിക സംഘടനാ നേതാക്കളെ മാത്രമല്ല, മണ്ഡലത്തിലെ വോട്ടർമാരെക്കൂടി അപമാനിക്കുകയാണ് തരൂർ . അവരോടും മാപ്പ് പറയണം.