p

തിരുവനന്തപുരം: മാതാപിതാക്കൾക്ക് ആകെയുള്ള കുട്ടി പെണ്ണാണെങ്കിൽ ആ കുട്ടിക്ക് കേന്ദ്രീയ വിദ്യാലയങ്ങളിൽ സീറ്റ് ലഭിക്കാനുള്ള സംവരണം നിറുത്തലാക്കുന്നതിനെരെ പ്രതിഷേധമുയരുന്നു. സ്ത്രീവിദ്യാഭ്യാസവും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുക,​ പെൺഭ്രൂണഹത്യ തടയുക എന്നീ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതിനാൽ പ്രശംസിക്കപ്പെട്ടിരുന്നതാണ് ഒറ്റപ്പെൺകുട്ടി സംവരണം.

2024-25 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശന പ്രക്രിയയിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റപ്പെൺകുട്ടി സംവരണം നിറുത്തലാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിൽ മന്ത്രി വി.ശിവൻകുട്ടി കടുത്ത ആശങ്ക രേഖപ്പെടുത്തി. കൃത്യമായ വിശദീകരണമില്ലാതെയാണ് പൊടുന്നനെ ഈ ആനുകൂല്യം നീക്കം ചെയ്തത്. തീരുമാനം പുനഃപരിശോധിക്കണമെന്നും സംവരണം പുനഃസ്ഥാപിക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഇടപെടണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

നാരികളുടെ അഭിവൃദ്ധി പ്രസംഗിക്കുന്ന ബി.ജെ.പിയുടെ ഇരട്ടമുഖമാണ് തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് കേരളസർവകലാശാല രാഷ്ട്രതന്ത്ര വിഭാഗം മുൻമേധാവി ജെ. പ്രഭാഷ് കേരളകൗമുദിയോട് പറഞ്ഞു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എൻ.ഡി.എയുടെ ഇലക്ഷൻ സ്റ്റൻഡ് മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്ന് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഷാജർഖാൻ പറഞ്ഞു. ഇന്ത്യയിലാകെ 1200 കേന്ദ്രീയ വിദ്യാലയങ്ങളാണുള്ളത്.

കേ​ജ്‌​രി​വാ​ളി​നെ​ ​നീ​ക്ക​ണ​മെ​ന്ന് ​വീ​ണ്ടും​ ​ഹ​ർ​ജി

​ ​പി​ഴ​ ​ചു​മ​ത്തു​മെ​ന്ന് ​ഹൈ​ക്കോ​ട​തി
ന്യൂ​ഡ​ൽ​ഹി​ ​:​ ​മ​ദ്യ​ന​യ​ക്കേ​സി​ൽ​ ​തി​ഹാ​ർ​ ​ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ളി​നെ​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ദ​വി​യി​ൽ​ ​നി​ന്ന് ​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​ ​ര​ണ്ടു​ഹ​ർ​ജി​ക​ൾ​ ​നി​ര​സി​ച്ചി​ട്ടും​ ​മൂ​ന്നാ​മ​തും​ ​ഹ​ർ​ജി​യെ​ത്തി​യ​പ്പോ​ൾ​ ​വി​മ​ർ​ശ​ന​വു​മാ​യി​ ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി.​ ​ഹ​ർ​ജി​ക്കാ​ര​നാ​യ​ ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​സ​ന്ദീ​പ്‌​കു​മാ​റി​ന് ​വ​ൻ​പി​ഴ​ ​ചു​മ​ത്തേ​ണ്ട​താ​ണെ​ന്ന് ​ജ​സ്റ്റി​സ് ​സു​ബ്ര​ഹ്മ​ണ്യം​ ​പ്ര​സാ​ദ് ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ദ​വി​യി​ൽ​ ​നി​ന്ന് ​നീ​ക്കാ​ൻ​ ​കോ​ട​തി​ക്ക് ​എ​ങ്ങ​നെ​ ​ഉ​ത്ത​ര​വി​ടാ​ൻ​ ​ക​ഴി​യു​മെ​ന്നും​ ​ചോ​ദി​ച്ചു.​ ​നേ​ര​ത്തേ​ ​ര​ണ്ടു​ ​ഹ​ർ​ജി​ക​ൾ​ ​ആ​ക്ടിം​ഗ് ​ചീ​ഫ് ​ജ​സ്റ്റി​സ് ​മ​ൻ​മോ​ഹ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചാ​ണ് ​പ​രി​ഗ​ണി​ച്ച​ത്.​ ​അ​തി​നാ​ൽ​ ​മൂ​ന്നാ​മ​ത്തെ​ ​ഹ​ർ​ജി​യും​ ​അ​വി​ടെ​യാ​ണ് ​ലി​സ്റ്റ് ​ചെ​യ്യേ​ണ്ട​തെ​ന്നും,​ ​നാ​ളെപ​രി​ഗ​ണി​ക്കു​മെ​ന്നും​ ​ജ​സ്റ്റി​സ് ​സു​ബ്ര​ഹ്മ​ണ്യം​ ​പ്ര​സാ​ദ് ​വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​നും​ ​വ​യ​നാ​ട്ടിൽ

പ്ര​ദീ​പ് ​മാ​ന​ന്ത​വാ​ടി​/​ ​പി.​ഇ​ല്ല്യാ​സ്

ക​ൽ​പ്പ​റ്റ​:​ ​സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മ​ര​ണ​ത്തെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കാ​ൻ​ ​ദേ​ശീ​യ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​സം​ഘ​വും​ ​വ​യ​നാ​ട്ടി​ലെ​ത്തി.​ ​കോ​ളേ​ജി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ ​അ​ന​ദ്ധ്യാ​പ​ക​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​വൈ​സ് ​ചാ​ൻ​സി​ല​ർ,​ ​ഡീ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ​ ​നി​ന്ന് ​മൊ​ഴി​യെ​ടു​ക്കും.​ ​വ​യ​നാ​ട്ടി​ലെ​ ​വൈ​ത്തി​യി​രി​ൽ​ ​ക്യാ​മ്പ് ​ചെ​യ്താ​ണ് ​അ​ന്വേ​ഷി​ക്കു​ക.​ ​അ​ഞ്ചു​ദി​വ​സം​ ​വ​യ​നാ​ട്ടി​ലു​ണ്ടാ​കും.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യോ​ടെ​യാ​ണ് ​ദേ​ശീ​യ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​അം​ഗ​ങ്ങ​ൾ​ ​വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്.
സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വാ​ദം​ ​ഉ​ട​ലെ​ടു​ത്ത​യു​ട​നെ​ ​ദേ​ശീ​യ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ഇ​ട​പെ​ട്ടി​രു​ന്നു.​ ​കേ​സി​ന് ​രാ​ഷ്ട്രീ​യ​ ​പ​ശ്ചാ​ത്ത​ലം​ ​കൂ​ടി​യു​ള്ള​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​മ്മി​ഷ​ന്റെ​ ​ഓ​രോ​ ​ഇ​ട​പെ​ട​ലും​ ​ക​ണ്ടെ​ത്ത​ലു​ക​ളും​ ​സു​പ്ര​ധാ​ന​മാ​ണ്.

​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​മൊ​ഴി​യെ​ടു​ത്തു
സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മ​ര​ണം​ ​അ​ന്വേ​ഷി​ക്കു​ന്ന​ ​സി.​ബി.​ഐ​ ​സം​ഘം​ ​ഇ​ന്ന​ലെ​ ​കോ​ളേ​ജി​ലെ​ ​ഏ​താ​നും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​കോ​ളേ​ജി​ന്റെ​യും​ ​ഹോ​സ്റ്റ​ലി​ന്റെ​യും​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​മൊ​ഴി​യെ​ടു​ത്ത​ത്.