sree-chithira-thirunal-

തിരുവനന്തപുരം: ക്ഷയരോഗം കണ്ടെത്താൻ പരിശോധനാ കിറ്റ് വികസിപ്പിച്ച് ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താൻ പര്യാപ്തമാണ് പുതിയ പരിശോധനാ കിറ്റ്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരം കിറ്റിന് ലഭിച്ചിട്ടുണ്ട്.
പരിശോധനാ ഫലത്തിന് 97.1 ശതമാനം കൃത്യതയാണ് അവകാശപ്പെടുന്നത്. ഒരു മണിക്കൂറിനുള്ളിൽ സാമ്പിളിൽ നിന്നും ഫലമറിയാം. ശ്രീചിത്രാ മോളിക്കുലാർ മെഡിസിൻ വിഭാഗത്തിലെ ഡോ. അനൂപ് തെക്കുംവീട്ടിലും സംഘവുമാണ് കിറ്റ് വികസിപ്പിച്ചത്.