കുളത്തൂർ : ശ്രീനാരായണ ഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ 131ാ മത് തിരുവാതിര മഹോത്സവത്തിന്റെ അഞ്ചാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 4.10 ന് മഹാഗണപതിഹവനം, 5. 05 ന് നിർമ്മാല്യ ദർശനം, 5.30 ന് അഭിഷേകം, മലർ നൈവേദ്യം, 6 ന് ഗുരുപൂജ,8 ന് കാഴ്ചശ്രീബലി, ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകിട്ട് 5.30ന് നൃത്തനൃത്യങ്ങൾ,7.30ന് മതസൗഹാർദ്ദ സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം.എൽ .എ .ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ഉത്സവക്കമ്മിറ്റി കൺവീനർ സുധീഷ്‌കുമാർ സ്വാഗതം പറയും.ഡെപ്യൂട്ടി മേയർ പി.കെ.രാജു മുഖ്യ പ്രഭാഷണം നടത്തും,കൊല്ലം ചീഫ് ഇമാം അബുഹാബിദ ഷംനാദ് നിസാമി,റവ.ജയരാജ്, കൗൺസിലർ ജിഷാജോൺ, മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്യാം റോയി, ഡോ.പി.വി.ബെന്നി, ഉത്സവക്കമ്മിറ്റി കൺവീനർ പ്രവീൺ.പി.ആർ തുടങ്ങിയവർ സംസാരിക്കും. ഡോ. ലക്ഷമി ബി.എസ്, കുമാരി മിഥുന .എസ്.എസ്,കുമാരി അനഘ എ.പി, വിഷ്ണുപ്രിയ ജി.എസ്, കൃപ എസ്. ചന്ദ്രൻ, സുധീന എസ്.എസ് തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും.രാത്രി 10ന് കഥകളി.