തിരുവനന്തപുരം: സിറ്റി പൊലീസ് ജില്ലയിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കിയിട്ടുള്ള ജി.എച്ച്.എസ്.എസ് കോട്ടൺഹിൽ, ജി.ബി.എച്ച്.എസ്.എസ് കരമന, ജി.ജി.എച്ച്.എസ്.എസ് കരമന, ജി.എം.ബി.എച്ച്.എസ്.എസ് ചാല, ജി.എച്ച്.എസ് ചാല, ഗവ. എച്ച്.എസ്.എസ് കമലേശ്വരം, എസ്.എം.പി മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ തൈക്കാട്, ജി.എച്ച്.എസ്.എസ് പേട്ട തുടങ്ങിയ സ്കൂളുകളിൽ നിന്ന് രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട്‌ പരേഡ് കരമന ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു.
ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പി. നിതിൻ രാജ് സല്യൂട്ട് സ്വീകരിച്ചു. തിരുവനന്തപുരം സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ആൻഡ് എസ്.പി.സി ജില്ലാ ഓഫീസർ ഇ. ബാലകൃഷ്ണൻ കേഡറ്റുകൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പരേഡ് നയിച്ചത് ജി.ജി.എച്ച്.എസ് കോട്ടൺഹിൽ സ്കൂളിലെ സീനിയർ കേഡറ്റ് ജയലക്ഷ്മി അമ്മാൾ ആണ്. എസ്.എം.പി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ സുധീൻ സന്തോഷ് സെക്കൻഡ് കമാൻഡർ ആയിരുന്നു.